ഒന്നാം പാദവാര്‍ഷിക പരീക്ഷ സെപ്തംബര്‍ ഏഴിന് ആരംഭിക്കും.....

Sunday 21 February 2016

മൂന്നു ദിനങ്ങളിലായിട്ടായിരുന്നു ഈ വർഷത്തെ പഠനയാത്ര.
ആദ്യദിനം പശ്ചിമഘട്ട മലനിരകളിലൂടെ ആയിരുന്നു.
മൂന്നാർ,മാട്ടുപ്പെട്ടി, ഇരവികുളം തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ചു.
രണ്ടാം ദിനം എറണാകുളം ജില്ലയിൽ...ചോറ്റാനിക്കര, ത്രിപ്പുണിത്തുറ കൊട്ടാരം, കൊച്ചി കായലിൽ ബോട്ടിംഗ്,ലുലുമാൾ...
മൂന്നാംദിനം ആതിരപ്പിള്ളി വെള്ളച്ചാട്ടവും ഡ്രീം വേൾഡ് വാട്ടർ പാർക്കും.........
51 കുട്ടികളുമായാണ് പഠനയാത്ര പോയത്.......

Saturday 20 February 2016
















ആകെ ബഹളമാണ് അഞ്ചാം ക്ലാസ്സിൽ.അന്വേഷിച്ചപ്പോൾ അറിയാൻ സാധിച്ചു.ഒരു നാടകത്തിനുള്ള ഒരുക്കം.
ഇംഗ്ലീഷ് പാഠപുസ്തകത്തിലെ 'ദ ഹാപ്പി പ്രിൻസ് ' നാടകമാക്കാനുള്ള ഒരുക്കത്തിലാണവർ.





സ്വർണ കുപ്പായമണിഞ്ഞ് ഹാപ്പി പ്രിൻസ് തയ്യാറായി.
ചാർട്ട് പേപ്പർ കൊണ്ട് നിർമ്മിച്ച കൊക്കുള്ള കുരുവിയുടെ ചിറക് തെർമോക്കോൾ കൊണ്ടാണ്.എല്ലാം കുഞ്ഞു കൈകൾ കൊണ്ട് നിർമ്മിച്ചവ.
കമ്പായമുടുത്ത് നിൽക്കുന്ന രണ്ടുപേർ.പ്രതിമ നിർമ്മിക്കുന്ന ശില്പ്പികൾ ആണ് അവർ.കൈയ്യിൽ കമ്പ് കൊണ്ട് നിർമ്മിച്ച ഉളിയും മുട്ടിയും.



നീണ്ട താടി വച്ചിരിക്കുകയാണ് മറ്റൊരാൾ.സാഹിത്യകാരനായി വേഷമിടുന്ന ആളാണ്‌.

തന്റെ ചെണ്ട കൊണ്ട് പിന്നണി താളമിടാൻ ഒരുങ്ങി നില്ക്കുകയാണ് ശരൺ.



ഹാപ്പി പ്രിൻസിന്റെ വാൾ തെർമോക്കോൾ കൊണ്ട് ജിഷ്ണു ഗംഭീരമാക്കിയിട്ടുണ്ട്....



നാടകം രണ്ടു ഗ്രൂപ്പുകൾ അവതരിപ്പിച്ചു.ഒന്നിനൊന്നു മെച്ചം രണ്ടു നാടകങ്ങളും.

കുരുവിയും ഹാപ്പി പ്രിൻസും തമ്മിലുള്ള വൈകാരിക മുഹൂർത്തങ്ങൾ ഗംഭീരമായി കുട്ടികൾ അവതരിപ്പിച്ചു.
അവതരണ ശേഷം കൊച്ചു പ്രതിഭകളെ അഭിനന്ദിക്കാൻ വാക്കുകൾ ഇല്ലായിരുന്നു..!!!








Friday 19 February 2016





വൈകുന്നേരം സ്കൂൾമുറ്റത്ത് ഇപ്പോൾ സൈക്കിൾ പഠനമാണ്.
അതുല്യയും വർഷയും രേവതിയും ശിവനന്ദനയുമെല്ലാം ഇപ്പോൾ നന്നായി സൈക്കിൾ സവാരി ചെയ്യും.
മുൻപ് അവർക്ക് ഭയമായിരുന്നു..
ആദിത്യയും നന്ദനയും ശാരികയും ഒക്കെയാണ്  സൈക്കിൾ  ഓടിക്കാനുള്ള   ബാലപാഠങ്ങൾ അവർക്ക് പറഞ്ഞു കൊടുക്കുന്നത്.
ഗേൾസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടക്കുന്ന പരിപാടി ഒരുപാട് കുട്ടികൾക്ക് ഉപകാരപ്രദമാകുകയാണ്......






Thursday 18 February 2016

പഞ്ചായത്ത് തല മികവ് ഉത്സവത്തിൽ ഒന്നാംസ്ഥാനം നേടിയ കാനത്തൂർ ജി.യു.പി.എസ്.ടീം


മുളിയാർ പഞ്ചായത്ത് തല ഇംഗ്ലീഷ് ഡ്രാമ ഫെസ്റ്റിൽ ഒന്നാം സ്ഥാനം  നേടിയ കാനത്തൂർ ജി.യു.പി.എസ്.ടീം.

ജില്ലാകലോത്സവത്തിൽ പദ്യംചൊല്ലൽ മലയാളം ഒന്നാം സ്ഥാനം, ലളിതഗാനം എ ഗ്രേഡ്, വിദ്യാരംഗം കലാസാഹിത്യവേദിയുടെ സർഗോത്സവത്തിൽ പദ്യപാരായണത്തിൽ സംസ്ഥാന തലത്തിലേക്ക് യോഗ്യത.......സ്കൂളിന്റെ അഭിമാനം ഗൗരി വിജയന് (ആറാം ക്ലാസ് ) അനുമോദനം..........