ഒന്നാം പാദവാര്‍ഷിക പരീക്ഷ സെപ്തംബര്‍ ഏഴിന് ആരംഭിക്കും.....

Saturday 20 February 2016

ആകെ ബഹളമാണ് അഞ്ചാം ക്ലാസ്സിൽ.അന്വേഷിച്ചപ്പോൾ അറിയാൻ സാധിച്ചു.ഒരു നാടകത്തിനുള്ള ഒരുക്കം.
ഇംഗ്ലീഷ് പാഠപുസ്തകത്തിലെ 'ദ ഹാപ്പി പ്രിൻസ് ' നാടകമാക്കാനുള്ള ഒരുക്കത്തിലാണവർ.





സ്വർണ കുപ്പായമണിഞ്ഞ് ഹാപ്പി പ്രിൻസ് തയ്യാറായി.
ചാർട്ട് പേപ്പർ കൊണ്ട് നിർമ്മിച്ച കൊക്കുള്ള കുരുവിയുടെ ചിറക് തെർമോക്കോൾ കൊണ്ടാണ്.എല്ലാം കുഞ്ഞു കൈകൾ കൊണ്ട് നിർമ്മിച്ചവ.
കമ്പായമുടുത്ത് നിൽക്കുന്ന രണ്ടുപേർ.പ്രതിമ നിർമ്മിക്കുന്ന ശില്പ്പികൾ ആണ് അവർ.കൈയ്യിൽ കമ്പ് കൊണ്ട് നിർമ്മിച്ച ഉളിയും മുട്ടിയും.



നീണ്ട താടി വച്ചിരിക്കുകയാണ് മറ്റൊരാൾ.സാഹിത്യകാരനായി വേഷമിടുന്ന ആളാണ്‌.

തന്റെ ചെണ്ട കൊണ്ട് പിന്നണി താളമിടാൻ ഒരുങ്ങി നില്ക്കുകയാണ് ശരൺ.



ഹാപ്പി പ്രിൻസിന്റെ വാൾ തെർമോക്കോൾ കൊണ്ട് ജിഷ്ണു ഗംഭീരമാക്കിയിട്ടുണ്ട്....



നാടകം രണ്ടു ഗ്രൂപ്പുകൾ അവതരിപ്പിച്ചു.ഒന്നിനൊന്നു മെച്ചം രണ്ടു നാടകങ്ങളും.

കുരുവിയും ഹാപ്പി പ്രിൻസും തമ്മിലുള്ള വൈകാരിക മുഹൂർത്തങ്ങൾ ഗംഭീരമായി കുട്ടികൾ അവതരിപ്പിച്ചു.
അവതരണ ശേഷം കൊച്ചു പ്രതിഭകളെ അഭിനന്ദിക്കാൻ വാക്കുകൾ ഇല്ലായിരുന്നു..!!!








No comments:

Post a Comment